KBWA. Powered by Blogger.

ബ്ലോഗേഴ്സ് മീറ്റ്

2021 ജനുവരി 24 ഞായറാഴ്ച കോഴിക്കോട് ബേപ്പൂരിൽ ബ്ലോഗർമാർ ഒത്തുകൂടുന്നു. താല്പര്യമുള്ളവർ ഇവിടെ സന്ദർശിക്കുക
നിങ്ങളുടെ തൂലികാനാമങ്ങൾ മലയാളത്തിലെഴുതി ബ്ലോഗുകളുടെ പേരും ബ്ലോഗ്‌ലിങ്കുകളും (URL) ചേർത്ത് sabukottotty@gmail.com എന്ന വിലാസത്തിൽ അയച്ചുതരിക. സഹായത്തിന് 9400006000 എന്ന നമ്പരിൽ വാട്‌സാപ്പ് ചെയ്യുക

അറിയിപ്പ്

ബ്ലോഗ് അക്കൗണ്ടുകൾ ".in” ഡൊമൈനിൽ ഇപ്പോൾ വർക്കു ചെയ്യുന്നില്ല. ഈ ബ്ലോഗിലെ ലിങ്കുകൾ “.com”ഡൊമൈനിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ലിങ്കുകൾ വർക്കു ചെയ്യുന്നില്ലെങ്കിൽ അഡ്രസ്ബാറിലെ .in എന്നത് .com എന്നതിലേക്കു മാറ്റി സെർച്ചു ചെയ്യുക.

ആമുഖത്തിനു പകരം


പ്രിയ ബ്ലോഗർ സുഹൃത്തുക്കളെ,

  ബ്ലോഗുകളുടെ വായനക്കാർ ബ്ലോഗെഴുത്തുകാർ  മാത്രമല്ല, ബ്ലോഗിനു പുറത്തുള്ള ധാരാളം വായനക്കാർ നിത്യവും നമ്മുടെ ബ്ലോഗുകൾ സന്ദർശിക്കുന്നുണ്ട്. ബ്ലോഗർമാരായ നമ്മുടെ സുഹൃത്തുക്കളെയും അവരുടെ ബ്ലോഗുകളെയും എളുപ്പത്തിൽ കണ്ടെത്താൻ വായനക്കാരെ സഹായിക്കുന്നതിനാണ് ഈ ബ്ലോഗേഴ്സ് ഡയറക്ടറി. ബ്ലോഗർമാരുടെ പേരുകൾ മലയാളത്തിൽ ക്രമത്തിൽ എഴുതിയിരിക്കുന്നു. ഓരോരുത്തരുടേയും പേരിന്റെ ആദ്യാക്ഷരങ്ങളെയാണ് അദ്ധ്യായങ്ങളുടെ തലക്കെട്ടുകളാക്കിയിരിക്കുന്നത്. മലയാള അക്ഷരമാല ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അദ്ധ്യായങ്ങളിലെ ഉള്ളടക്കവും അങ്ങനെ തന്നെയാണ്. സൈഡുബാറിലെ മലയാള അക്ഷരങ്ങൾ നമ്മുടെ ബ്ലോഗർ സുഹൃത്തുക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ്. അവയിൽ ക്ലിക്കുചെയ്താൽ അവരുടെ പേരുകൾ കാണാം. അതിനു താഴെത്തന്നെ അവരുടെ ബ്ലോഗുകളും ഉണ്ടാവും.

  തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമുണ്ടെങ്കിൽ sabukottotty@gmail.com എന്ന വിലാസത്തിലോ വതുവശത്ത് മുകളിൽ കാണുന്ന കോളത്തിൽ എഴുതിയോ അറിയിക്കുമല്ലോ. നിങ്ങളുടെ ബ്ലോഗുകൾ ഇവിടെ ലിസ്റ്റുചെയ്യപ്പെട്ടിട്ടിങ്കിൽ നിങ്ങളുടെ തൂലികാനാമങ്ങൾ മലയാളത്തിലെഴുതി ബ്ലോഗുകളുടെ പേരും അവയുടെ ലിങ്കുകളും ചേർത്ത് മെയിൽ ചെയ്യുക. ഓർക്കുക, തൂലികാ നാമങ്ങൾ മലയാളത്തിലെഴുതാൻ മറക്കരുത്. ഈ ഡയറക്‌ടറി നിങ്ങൾക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കിൽ ഇതിന്റെ ലിങ്ക് നിങ്ങളുടെ ബ്ലോഗിൽ ഉൾപ്പെടുത്താനും നിങ്ങളുടെ സുഹൃത്തുക്കളുടെ ബ്ലോഗുകളെകൂടി ഇതിൽ ഉൾപ്പെടുത്താൻ സഹായിക്കാനും മറക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മേൽപ്പറഞ്ഞ ഈമെയിൽ വിലാസത്തിൽ അറിയിക്കുമല്ലോ.

സ്നേഹപൂർവ്വം
സാബു കൊട്ടോട്ടി

മുകളിലേക്കുപോകാം